ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14-ലാണ് വൺപ്ലസ് 12 ന്റെ പ്രവർത്തനം.
വരാൻ പോകുന്ന വൺപ്ലസ് 12ലും 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.82-ഇഞ്ച് LTPO OLED സ്‌ക്രീനാകും ഉണ്ടാകുക. ചിപ്സെറ്റിനു പിന്തുണയ്ക്കായി 24GB വരെ റാമും 1TB വരെ സ്‌റ്റോറേജും
വൺപ്ലസ് 12 സ്മാർട്ട്ഫോൺ 2024 ജനുവരി 23ന് ആഗോള തലത്തിൽ ലോഞ്ച് ചെയ്യുകയാണ്. ക്വാൽക്കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുമായാണ് ഈ ഫോണിന്റെ വരവ്. ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്ക് എത്താനൊരുങ്ങുമ്പോൾ, ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന ഒരു വിവരം വൺപ്ലസ് പുറത്തുവിട്ടിരിക്കുന്നു.
ജനുവരി 23 ന് രണ്ട് വൺപ്ലസ് ഫോണുകളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. വൺപ്ലസ് 12, വൺപ്ലസ് 12R എന്നിവയാണ് അവ. ഇന്ത്യയിലേക്ക് എത്തുന്ന വൺപ്ലസ് 12 ഫോണുകൾക്ക് കുറഞ്ഞത് നാല് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നതിന്റെ സൂചന കമ്പനി ഇപ്പോൾ ടീസറിലൂടെ പുറത്തുവിട്ടിരിക്കുന്നു.
“4 വർഷത്തിനുള്ളിൽ നിങ്ങൾ എവിടെയായിരിക്കും? #OnePlus12, #OnePlus12R എന്നിവ അപ്പോഴും വേഗതയേറിയതും സുഗമവുമായതായിരിക്കും? ജനുവരി 23-ന് ലോഞ്ച് ചെയ്യും.” എന്നാണ് ടീസർ പുറത്തുവിട്ട് വൺപ്ലസ് ട്വിറ്ററിൽ (ഇപ്പോൾ X) കുറിച്ചത്. 2023ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ വൺപ്ലസ് 11നും കമ്പനി 4 വർഷത്തെ ഒഎസ്, സുരക്ഷാ ഫീച്ചറുകളുടെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.
പ്രമുഖ ബ്രാൻഡുകൾ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ ദീർഘകാലത്തേക്കുള്ള ഒഎസ്, സുരക്ഷാ അപ്ഗ്രേഡുകൾ ഉറപ്പുനൽകുന്നുണ്ട്. പണ്ടും ഇപ്പോഴും ഇക്കാര്യത്തിൽ ഏറ്റവും മുന്നിലുള്ളത് സാംസങ് ആണ്. മുൻപ് സാംസങ് പരമാവധി 5 വർഷം വരെയുള്ള ഒഎസ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഇത്തവണ ഗാലക്സി എസ്24 സീരീസ് അവതരിപ്പിച്ചുകൊണ്ട് അതിൽനിന്ന് ഒരു ചുവടുകൂടി സാംസങ്ങ് മുന്നോട്ട് പോയി.
ഗാലക്സി എസ്24 അൾട്ര അടക്കം ഉൾപ്പെടുന്ന ഗാലക്സി എസ്24 സീരീസിന് 7 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും സുരക്ഷാ ഫീച്ചറുകളും സാംസങ് ഉറപ്പാക്കിയിരിക്കുന്നു. അത്രയ്ക്ക വരില്ലെങ്കിലും വൺപ്ലസും തങ്ങളാലാകും വിധം 4 വർഷത്തെ പിന്തുണ വൺപ്ലസ് 12 ന് നൽകുന്നു എന്നത് സ്വാഗതാർഹമാണ്.
വൺപ്ലസ് 4 വർഷത്തെ ഒഎസ് അപ്ഗ്രേഡ് നൽകും എന്നത് ഒരു വ്യാഖ്യാനം മാത്രമാണ്. 2028ലും പ്രവർത്തിക്കാൻ ശേഷിയുള്ള മികച്ച ഒരു സ്മാർട്ട്ഫോൺ ആണ് വരാൻ പോകുന്നത് എന്നാണ് കമ്പനി പറഞ്ഞുവയ്ക്കുന്നത്. അതിനാൽ സ്വാഭാവികമായും അതുവരെയുള്ള ആൻഡ്രോയിഡ് പിന്തുണയും ലഭ്യമായിരിക്കും. സാംസങ്ങും ഗൂഗിളും ഉയർന്ന കാലയളവുകളിൽ സോഫ്ട്വെയർ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
സാംസങ്ങിന്റെയും ഗൂഗിളിന്റെയും ഈ മത്സരത്തിൽ പങ്കെടുക്കാൻ വൺപ്ലസും തീരുമാനിച്ചാൽ ചിലപ്പോൾ അഞ്ച് വർഷത്തെ ഒഎസ് പിന്തുണ വൺപ്ലസ് 12ന് പ്രഖ്യാപിക്കപ്പെട്ടേക്കാം. നിലവിലെ ഏറ്റവും കരുത്തുറ്റ പ്രോസസറിന് പുറമേ, 24GB റാം, QHD ഡിസ്പ്ലേ, 64MP ടെലിഷൂട്ട് ക്യാമറ തുടങ്ങി ഫീച്ചറുകളാൽ സമ്പന്നമായ ഒരു പട്ടികയുമായാണ് വൺപ്ലസ് 12 എത്തുന്നത്. ഇതിലെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
ചൈനയിൽ ഇതിനോടകം പുറത്തിറങ്ങിയ വൺപ്ലസ് 12 ന്റെ ഫീച്ചറുകൾ കണക്കിലെടുത്താൽ, വരാൻ പോകുന്ന വൺപ്ലസ് 12ലും 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.82-ഇഞ്ച് LTPO OLED സ്‌ക്രീനാകും ഉണ്ടാകുക. ചിപ്സെറ്റിനു പിന്തുണയ്ക്കായി 24GB വരെ റാമും 1TB വരെ സ്‌റ്റോറേജും വൺപ്ലസ് നൽകും.
സോണി LYT- 808 സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവ അടങ്ങുന്ന ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് വൺപ്ലസ് 12ൽ ഉള്ളത്. സെൽഫിക്കായി 32എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14-ലാണ് വൺപ്ലസ് 12 ന്റെ പ്രവർത്തനം. 100W സൂപ്പർവൂക്ക് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുടെ പിന്തുണയോടെ 5,400mAh ബാറ്ററിയും വൺപ്ലസ് 12 പായ്ക്ക് ചെയ്യുന്നു. ഈ ഫോണിന്റെ ഇന്ത്യയിലെ വില വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും 65,000 -75,000 രൂപ വിലയിൽ എത്തിയേക്കുമെന്ന് കരുതുന്നു.